Wednesday, August 2, 2023

RENT FIXER Ver.2

                         സര്‍ക്കാരിന്‍റെ ഓഫീസ് ആവശ്യങ്ങള്‍ക്കായും മറ്റും സ്വകാര്യ കെട്ടിടങ്ങള്‍ വാടകക്ക് എടുക്കുമ്പോള്‍ കെട്ടിട വാടക നിശ്ചയിച്ച് നല്‍കേണ്ട ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയര്‍മാര്‍ക്കു കൂടി നല്‍കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. വാടക നി്ശ്ചയിക്കുന്നതിന്   ഏകരൂപം വരുത്തുക എന്ന ഉദ്ദേശത്തോടെ 05/02/2016 ലെ GO(Rt) No.269/2016/PWD   നമ്പര്‍ ഉത്തരവ് പ്രകാരം ശാസ്ത്രീയമായ ഒരു മാനദണ്ഡവും  പുറപ്പെടുവിച്ചിട്ടുണ്ട്. 

                  ഈ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി കെട്ടിട വാടക നിശ്ചയിക്കുന്നതിനായി ഒരു പുതിയ എക്സല്‍ ടൂള്‍ RENT FIXER Ver.1 അവതരിപ്പിച്ചിരുന്നു.ഇപ്പോള്‍ PAR 2019 നെ അടിസ്ഥാനപ്പെടുത്തി കെട്ടിട വാടക നിശ്ചയിക്കാന്‍ സര്‍ക്കാര്‍  ഉത്തരവായിരിക്കുന്ന സാഹചര്യത്തില്‍  RENT FIXER Ver.2 അവതരിപ്പിക്കുന്നു.
               അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാല്‍ കെട്ടിട വാടക ബേസിക് ഡേറ്റാ വിന്‍ഡോയില്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് ഈ ടൂള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.  കൂടാതെ  സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള സ്റ്റേറ്റ്മെന്‍റ്   ജനറേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു.
                    കാതലായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന പ്രീയ സുഹൃത്തുക്കള്‍ക്ക് എന്‍റെ നിസീമമായ നന്ദി . എല്ലാ എന്‍ജിനീയര്‍മാരുടേയും സജീവമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

2 comments: