Monday, March 6, 2023

TENDER NOTICE CREATOR Ver.12

                   കോവിഡ് 19 മഹാമാരിയുടെ ഫലമായുണ്ടായ സാമ്പത്തിക പ്രതിസന്ധി കരാറുകാരേയും ബാധിച്ച സാഹചര്യത്തില്‍ ബഹു സര്‍ക്കാര്‍ 07/01/2021 ലെ GO(P) No.07/2021/Fin നമ്പര്‍ ഉത്തരവ് പ്രകാരം സെക്യൂരിറ്റി തുക 5 ശതമാനത്തില്‍ നിന്ന് 3 ശതമാനം ആയും നിരതദ്രവ്യം 2.50 ശതമാനത്തില്‍ നിന്ന് 1.50 ശതമാനം ആയും കുറച്ചിട്ടുള്ളതും ഉത്തരവിന് ഒരു വര്‍ഷകാലാവധി ഉണ്ടായിരിക്കമെന്ന് പറഞ്ഞിട്ടുള്ളതുമാണ്. 07/01/2022 ന് ഈ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതും സെക്യൂരിറ്റി തുക 3 ശതമാനം ആയി നില നിര്‍ത്തുകയും ബാക്കിയുള്ളവക്ക്  പഴയ  നിരക്ക് ബാധകമാക്കുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങൾ  ഉള്‍പ്പെടുത്തിക്കൊണ്ട് Tender Notice  Creator Ver.12 പുതുക്കി അവതരിപ്പിക്കുന്നു. 

                         പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1 ശതമാനം പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ട. അതിന്‍ പ്രകാരം മാനുവല്‍ ടെന്‍ഡറിന് 18 ശതമാനം GST യും , ഇ - ടെന്‍ഡറിന് 5000 രൂപക്ക് മുകളില്‍ 18 ശതമാനം GST യും ഉള്‍പ്പെടുത്തിയാണ് പുതിയ വെര്‍ഷന്‍ തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ടെന്‍ഡര്‍ ഫോറ വില പ്രൈസ് 3.0 യിലെ നിരക്കുമായി ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

                       ഇതിലൂടെ ഇ ടെന്ററിംഗിനും സാധാരണ ടെന്ററിംഗിനും ആവശ്യമായ ടെന്റർ നോട്ടീസ് 100 പ്രവൃത്തികൾക്കു വരെ തയ്യാറാക്കാന്‍ കഴിയും. കൂടാതെ പത്രപ്പരസ്യം നല്കുന്നതിനായുള്ള വിന്‍ഡോ പരസ്യവും ഇതിലൂടെ തയ്യാറാക്കാം. അടങ്കല്‍ തുകയുടെ അടിസ്ഥാനത്തില്‍ ടെന്റർ ഫാറ വില , നിശ്ചിത ശതമാനം GST ഉള്‍പ്പെടെ വരത്തക്ക രീതിയിലാണ് ടൂള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തു കമ്മിറ്റിയുടെ തീരുമാനത്തിനായുള്ള അജണ്ടാ കുറിപ്പും ഇതിലൂടെ ജനറേറ്റ് ചെയ്യപ്പെടും. കോപ്പി ചെയ്ത് സകര്‍മ്മയില്‍ പേസ്റ്റ് ചെയ്താല്‍ മതി. Date Extension, Retender എന്നിവ ചെയ്യുമ്പോൾ  ആവശ്യമായ   ടെന്റർ നോട്ടീസും ഇതില്‍ തയ്യാറാക്കാന്‍  കഴിയും. കൂടാതെ ടെന്റർ  ടാബുലേഷന്‍  സ്റ്റേറ്റ്മെന്‍റും ജനറേറ്റ് ചെയ്യപ്പെടും.

                     മലയാളം യൂണിക്കോട് അധിഷ്ടിത പ്രോഗ്രാമായതിനാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍  Anjali old lipi മലയാളം യൂണിക്കോട് ഫോണ്ട് ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക. തുടര്‍ന്നും കാതലായ നിർദ്ദേശങ്ങൾ പ്രതീക്ഷിയ്ക്കുന്നു.

5 comments: