Wednesday, June 13, 2018

TENDER NOTICE AND RESOLUTION MAKER Ver.6

                                                  ഇപ്പോള്‍ മരാമത്തു പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുന്ന സമയമാണല്ലോ. TENDER NOTICE CREATOR ന് പ്രതീക്ഷിച്ചതിലേറെ പിന്തുണയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിദ്ദേശങ്ങളും  പ്രിയ സുഹൃത്തുക്ക നല്കി എന്നത് എന്നെ ആവേശഭരിതനാക്കുന്നു. ISM ഉപയോഗിച്ചുള്ള മലയാളം ഫോണ്ടായതിനാല്‍ ഏറെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും യൂണികോഡ് ഫോണ്ടായാല്‍ ഏറെ പ്രയോജനപ്പെടുമെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. കൂടാതെ ഉപ്പെടുത്താവുന്ന പ്രവൃത്തികളുടെ എണ്ണം വദ്ധിപ്പിക്കണമെന്നും ആവശ്യമില്ലാത്ത വരിക ഡിലീറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ പ്പെടുത്തണമെന്നും  ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. ഇതു കൂടാതെ പഞ്ചായത്തു കമ്മിറ്റി തീരുമാനം കൂടി ജനറേറ്റു ചെയ്യപ്പെട്ടാല്‍ സകര്‍മ്മ വഴി അതു അപ്ലോഡ് ചെയ്യാന്‍ കഴിയും എന്നും അഭിപ്രായമുയര്‍ന്നു. സെലക്ഷന്‍ നോട്ടീസില്‍ തന്നെ പിഴയോടുകൂടി കരാര്‍ വയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയാല്‍ രണ്ടാമത് ഒരു നോട്ടീസ് ഒഴിവാക്കാമെന്നും സുഹൃത്തുക്കള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. സ്വാഗതാര്‍ഹമായ ഈ നിര്‍ദ്ദേശങ്ങള്‍  ഉപ്പെടുത്തിക്കൊണ്ട്  TENDER NOTICE CREATOR , TENDER NOTICE AND RESOLUTION MAKER  എന്ന പുതിയ പേരില്‍ അവതരിപ്പിക്കുന്നു.
                             ഇതിലൂടെ ഇ ടെന്ററിംഗിനും സാധാരണ ടെന്ററിംഗിനും ആവശ്യമായ ടെന്റർ നോട്ടീസ് 100 പ്രവൃത്തികക്കു വരെ തയ്യാറാക്കാന്‍ കഴിയും. കൂടാതെ പത്രപ്പരസ്യം നല്കുന്നതിനായുള്ള വിന്‍ഡോ പരസ്യവും ഇതിലൂടെ തയ്യാറാക്കാം. അടങ്കല്‍ തുകയുടെ അടിസ്ഥാനത്തില്‍ ടെന്റർ ഫാറ വില , 12 ശതമാനം ടാക്സ് ഉള്‍പ്പെടെ വരത്തക്ക രീതിയിലാണ് ടൂള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.    പഞ്ചായത്തു കമ്മിറ്റിയുടെ തീരുമാനത്തിനായുള്ള അജണ്ടാ കുറിപ്പ് ഇതിലൂടെ ജനറേറ്റ് ചെയ്യപ്പെടും. കോപ്പി ചെയ്ത് സകര്‍മ്മയില്‍ പേസ്റ്റ് ചെയ്താല്‍ മതി.
                                നിങ്ങളുടെ കന്പ്യൂട്ടറില്‍ Anjali old lipi മലയാളം ഫോണ്ട് ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക. തുടര്‍ന്നും കാതലായ നിർദ്ദേശങ്ങൾ പ്രതീക്ഷിയ്ക്കുന്നു.

3 comments:

  1. Sir,
    How Can I Delete Blank Lines in Tender Notice?????

    ReplyDelete
    Replies
    1. Just unprotect the Sheet in Review button and select the unwanted rows and delete. No password required for this action.

      Delete