Friday, July 28, 2017

TENDER NOTICE CREATOR Ver.5

                                     ഇപ്പോള്‍ മരാമത്തു പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുന്ന സമയമാണല്ലോ. TENDER NOTICE CREATOR ന് പ്രതീക്ഷിച്ചതിലേറെ പിന്തുണയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും  പ്രിയ സുഹൃത്തുക്കൾ നല്കി എന്നത് എന്നെ ആവേശഭരിതനാക്കുന്നു. ISM ഉപയോഗിച്ചുള്ള മലയാളം ഫോണ്ടായതിനാല്‍ ഏറെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും യൂണികോഡ് ഫോണ്ടായാല്‍ ഏറെ പ്രയോജനപ്പെടുമെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. കൂടാതെ ഉൾപ്പെടുത്താവുന്ന പ്രവൃത്തികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ആവശ്യമില്ലാത്ത വരികൾ ഡിലീറ്റ് ചെയ്യാനുള്ള ഒപ്ഷന്‍ ഉൾപ്പെടുത്തണമെന്നും  ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. ഇവ കൂടി ഉൾപ്പെടുത്തി TENDER NOTICE CREATOR Ver.5 അവതരിപ്പിക്കുന്നു.. 
                             ഇതിലൂടെ ഇ ടെന്ററിംഗിനും സാധാരണ ടെന്ററിംഗിനും ആവശ്യമായ ടെന്റർ നോട്ടീസ് 100 പ്രവൃത്തികൾക്കു വരെ തയ്യാറാക്കാന്‍ കഴിയും. കൂടാതെ പത്രപ്പരസ്യം നല്കുന്നതിനായുള്ള വിന്‍ഡോ പരസ്യവും ഇതിലൂടെ തയ്യാറാക്കാം. അടങ്കല്‍ തുകയുടെ അടിസ്ഥാനത്തില്‍ ടെന്റർ ഫാറ വില ,നിരതദ്രവ്യം എന്നിവ സ്വയം കണക്കാക്കപ്പെടും. ഇ ടെന്‍ഡര്‍ ആണെങ്കില്‍ ടെന്റർ ഫാറ വില ടാക്സില്ലാതേയും മാനുവല്‍ ടെന്‍ഡര്‍ ആണെങ്കില്‍ 12 ശതമാനം ടാക്സ് ഉള്‍പ്പെടേയും വരത്തക്ക രീതിയിലാണ് ടൂള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.    
                                നിങ്ങളുടെ കന്പ്യൂട്ടറില്‍ Anjali old lipi മലയാളം ഫോണ്ട് ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക. തുടര്‍ന്നും കാതലായ നിർദ്ദേശങ്ങൾ പ്രതീക്ഷിയ്ക്കുന്നു.

1 comment: