Sunday, July 21, 2024

LEVEL CREATOR Ver.1

                            സർക്കാർ എഞ്ചിനീയറിംഗ് സർവ്വീസിലെ നമ്മുടെ എഞ്ചിനീയർമാരുടെ സമയം അപഹരിക്കുന്നതിൽ മുമ്പിൽ നിൽക്കുന്ന വില്ലനാണ് റോഡ് പ്രവർത്തികൾക്ക് വേണ്ടി വരുന്ന ലവൽ കാൽക്കുലേഷനും വിവിധ ഗ്രാഫുകൾ തയ്യാറാക്കലും. ഇപ്പോൾ ഇതിനു ചില സോഫ്റ്റ് വെയറുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഭാരിച്ച സാമ്പത്തിക ബാധ്യത മൂലം ഭൂരിപക്ഷത്തിനും അതുപയോഗിക്കാൻ കഴിയുന്നില്ല. എക്സലിന്റെ കള്ളികളിൽ ഒതുക്കി ഇതിനു വേണ്ടി ഒരു ടൂൾ നിർമ്മിക്കാൻ പല തവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഒടുവിൽ മൈക്രോസോഫ്റ്റ് ഓഫീസിന്റെ ഏറ്റവും പുതിയ വേർഷൻ ആയ 365 ലെ അഡ്വാൻസ്ഡ് ഫോർമുലകളിലൂടെ, വഴങ്ങാതെ കബളിപ്പിച്ചു കൊണ്ടിരുന്ന ലെവൽ ഗ്രാഫുകൾ കീഴടങ്ങിയിരിക്കുന്നു.
                      ലെവൽ ഫീൽഡ് ബുക്കിലെ അളവുകൾ നൽകിയാൽ നിമിഷങ്ങൾ കൊണ്ട് ക്വാണ്ടിറ്റി കാൽക്കുലേഷനും വിവിധ ചെയ്നേജുകളിൽ ഉള്ള ക്രോസ്സ് സെക്ഷൻ ഗ്രാഫും ലോങ്‌ജിട്യൂഡിനൽ സെക്ഷൻ ഗ്രാഫുകളും റെഡി. പ്രിന്റ്ഔട്ട് എടുത്താൽ മാത്രം മതി. തദ്ദേശ വകുപ്പ് എഞ്ചിനീയർമാർക്ക് മാത്രമല്ല, ഏതൊരു വകുപ്പിലെ സിവിൽ എഞ്ചിനീയർമാർക്കും ഇത് പ്രയോജനപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല.
                  കാതലായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന പ്രീയ സുഹൃത്തുക്കള്‍ക്ക് എന്‍റെ നിസീമമായ നന്ദി . എല്ലാ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് ജീവനക്കാരുടേയും സജീവമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

Thursday, June 20, 2024

CONTINGENT BILL MAKER Ver.3

                സര്‍ക്കാര്‍ ഓഫീസുകളിലെ വിവിധ ഓഫീസ് ചെലവുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മറ്റ് ദൈനംദിന ചെലവുകള്‍ക്കും ആവശ്യമായ തുക പിന്‍വലിക്കുന്നതിന് പ്രത്യേക ബില്‍  തയ്യാറാക്കേണ്ടതുണ്ട് . Kerala Finance code Rule 187(e)  പ്രകാരമുള്ള  FORM TR 61 ലാണ് ഇത് തയ്യാറേക്കേണ്ടത്. 

                  ഈ ചട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി നിശ്ചിത മാതൃകയില്‍ കണ്ടിന്‍ജന്റ് ബില്‍ തയ്യാറാ  ക്കുന്നതിനായി ഒരു എക്സല്‍ ടൂള്‍ CONTINGENT BILL MAKER   അവതരിപ്പിച്ചിരുന്നു. അത് പഞ്ചായത്ത് വകുപ്പിന് മാത്രമായി പരിമിതപ്പെട്ടു പോയതിനാല്‍ മറ്റു ര്‍ക്കാര്‍  വകുപ്പുകള്‍ ക്ക്   പ്രയോജനപ്പെടുന്നില്ലെന്ന് ഒട്ടേറെ സുഹൃത്തുക്കള്‍ പ്രതികരിക്കുകയുണ്ടായി. അവരുടെ അഭ്യര്‍ത്ഥന പ്രകാരം ഏതൊരു  സര്‍ക്കാര്‍ വകുപ്പിനും ഉപയോഗിക്കാവുന്ന രീതിയില്‍  പരിഷ്ക്കരിച്ച CONTINGENT BILL MAKER Ver.3 അവതരിപ്പിക്കുന്നു. അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാല്‍ കണ്ടിന്‍ജന്റ് ബില്‍ ഓട്ടോമാറ്റിക്കായി തയ്യാറായി വരുന്ന തരത്തിലാണ് ഈ ടൂള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.  

                    കാതലായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന പ്രീയ സുഹൃത്തുക്കള്‍ക്ക് എന്‍റെ നിസീമമായ നന്ദി . എല്ലാ എസ്റ്റാബ്ളിഷ് മെന്റ്  വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടേയും  സജീവമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.